കോഴിക്കോട്ട് ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാർ ഇടിച്ചുമരിച്ചു
കൊയിലാണ്ടി: കോഴിക്കോട്ട് ബീച്ച് ആശുപത്രി കോമ്പൗണ്ടിൽ കാർ ഇടിച്ചുമരിച്ചു. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി തെക്കെ തലപറമ്പിൽ ഷീന (48) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ചികിത്സയിലിരുന്ന ഭർത്താവിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ വേണ്ടി മകൻ്റെ വാഹനത്തിൽ നിന്ന് സാധനങ്ങൾ എടുത്ത് വെക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

മുമ്പോട്ട് അമിത വേഗതയിൽ വന്ന കാർ ഷീനയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എഴു മണിയോടുകൂടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മക്കൾ: ആകാശ്, അരുൺ, ദൃശ്യ.
