KOYILANDY DIARY.COM

The Perfect News Portal

ഫണ്ട് സ്വീകരണച്ചടങ്ങ് ഉദ്‌ഘാടനം ചെയ്തു

ചേമഞ്ചേരി: ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഫണ്ട് സ്വീകരണച്ചടങ്ങ് ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ഉദ്ഘാടനം ചെയ്തു. കരുണാകരൻ നായർ ഹണിഡ്യൂ, ഉഷസ് ഉണ്ണി നായർ, കാർത്ത്യായനി ശ്രീ വിഹാർ, ഉണ്ണി ശ്രീലക്ഷ്മി, ബാലകൃഷ്ണൻ മലയിൽമേൽ, സ്മിതാലയം ജാനകി അമ്മ, അനിൽകുമാർ കേദാരം, ശങ്കരൻ നായർ പള്ള്യടുത്ത്, സുധീഷ്, സതി കീഴേടുത്ത്, അമ്മാളു അമ്മ തുടങ്ങിയവർ സംഭാവനകൾ നൽകി. ശിവരാത്രി മഹോത്സവ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ വസുദേവം ജനറൽ കൺവീനർ ഡോ. എൻ.വി. സദാനന്ദൻ, എം.ഒ. ഗോപാലൻ മാസ്റ്റർ, വിനീത് തച്ചനാടത്ത് എന്നിവർ സംസാരിച്ചു.
Share news