6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന
കൊല്ലം: ഓയൂരില്‍ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. ഇവര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പുളിയറയിൽ നിന്നാണ് പിടിയിലായത്. തെങ്കാശിയില്‍നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് പുറത്തുവരുന്ന വിവരം. ചാത്തന്നൂർ സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങളാണ് പിടിയിലായത്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കസ്റ്റഡിയിലായത്. അച്ഛനും മകളും ഉൾപ്പെടെയുള്ളവരാണ് പ്രതികളെന്ന് സംശയം. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക തർക്കം. പ്രതികളുമായി പോലീസ് കേരളത്തിലേക്ക് യാത്ര തുടങ്ങി.
