KOYILANDY DIARY.COM

The Perfect News Portal

ശബരിമലയിൽ 13 ദിവസംകൊണ്ട് ദർശനം നടത്തിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ

ശബരിമലയിൽ 13 ദിവസംകൊണ്ട് ദർശനം നടത്തിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ. 54,000 പേരാണ് ഇന്നലെ മാത്രം വെര്‍ച്വല്‍ ക്യു വഴി ദർശനം നടത്തിയത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. ഇന്നലെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരിൽ രാവിലെ 9 ആയപ്പോഴേക്കും 18,308 പേർ ദർശനം നടത്തി.

പുലർച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. വെർച്വൽ ക്യു ബുക്ക് ചെയ്യാതെ വരുന്നവർക്ക് തിരിച്ചറിയൽ രേഖ കാണിച്ചാൽ സന്നിധാനത്തേക്ക് പോകാൻ സ്പോട് ബുക്കിംഗ് പാസ് നൽകുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതൽ 9000 പേർ വരെ എത്തുന്നുണ്ട്.

 

ഈ തീർത്ഥാടന കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ട ശനിയാഴ്‌ച്ച വെർച്വൽ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ദർശനം നേടിയത്. അതേസമയം വരും ദിവസങ്ങളിലും തിരക്ക് വർദ്ധിക്കുമെന്നും പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 90,000 വരെയാകാമെന്നുമാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

Advertisements
Share news