പാനൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുളളിപ്പുലി വീണു
കണ്ണൂർ: പാനൂരിൽ മാക്കാണ്ടി പീടികയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുളളിപ്പുലി വീണു. പെരിങ്ങത്തൂർ – അണിയാരം റോഡിൽ സുനീഷിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടുകിണറിൽ ബുധനാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. കനകമലയുടെ താഴ്വരയിലുള്ള സ്ഥലമാണിത്.

ശബ്‌ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ പുലിയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവമറിഞ്ഞ് ചൊക്ലി പൊലീസ്, പാനൂർ ഫയർഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. പുലിയെ കിണറ്റിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

