കൊയിലാണ്ടിയിലെ കോൺഗ്രസ്സ് നേതാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. 3 പേർക്ക് പരിക്ക്
കൊയിലാണ്ടിയിലെ കോൺഗ്രസ്സ് നേതാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. 3 പേർക്ക് പരിക്ക്. താമരശ്ശേരിൽവെച്ചാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി നോ൪ത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ് മുത്താമ്പി, കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി അജയ്ബോസ് എന്നിവരെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ നിയന്ത്രണംവിട്ട മറ്റൊരു കാ൪ വന്നിടിച്ചാണ് അപകടം ഉണ്ടായത്.
