KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു

ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു. ഞായറാഴ്ച മുതൽ തുടരുന്ന മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.

സൂറത്ത്, സുരേന്ദ്രനഗർ, ഖേദ, തപി, ബഹാറുച്, അമ്രേലി തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. ഗുജറാത്തിലെ 252 താലൂക്കുകളിൽ 234 ഇടങ്ങളിലും ശക്തമായ മഴയായിരുന്നുവെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിയിപ്പ് നൽകി.

Share news