KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയുടെ സമഗ്ര വികസനത്തിനായി നവകേരള സദസ്സിൽ ചെയർപേഴ്സൺ നിവേദനം

നവകേരള സദസ്സിൽ കൊയിലാണ്ടിയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് ചെയർപേഴ്സൺ നിവേദനം കൊടുത്തു. നിരവധി കാലങ്ങളായി കൊയിലാണ്ടിയിൽ ചർച്ചക്ക് വിധേയമായതും അല്ലാത്തതുമായി നിരവധി പദ്ധതികളാണ് അടിയന്തരമായി പരിഗണിക്കണമെന്ന് ചെയർപേഴ്സൺ നിവദനത്തിലൂടെ ആവശ്യപ്പെട്ടത്. പ്രധാനമായും താലൂക്കാശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിനുള്ള ആവശ്യവും, വൈദ്യൂതി പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ 110 കെ.വി സബ്ബ് സ്റ്റേഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.
കൂടാതെ കടലോരവും മറ്റ് പ്രകൃതിരമണീയമായ പ്രദേശങ്ങളും ഉൾക്കൊള്ളിച്ച് ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തൽ, ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കുക, നിലാവ് പദ്ധതി, കൊയിലാണ്ടിയിലെ ഹാർബറിനോടനുബന്ധിച്ചുള്ള വ്യവസായം, വെളിയണ്ണൂർ ചല്ലി വികസനം, പൊതു ശ്മശാനം, ആധുനിക രീതിയിലുള്ള അറവുശാല, താലൂക്കാശുപത്രി എസ്.ടി.പി, കാലടി സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രം, എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ അധിക തസ്തിക അനുവദിക്കൽ, മറൈൻ എഞ്ചിനീയറിംഗ്കോളജ്, വിദ്യാലയങ്ങളുടെ ഗ്രേഡ് ഉയർത്തൽ തുടങ്ങി നിരവധി അടിയന്ത പ്രാധാന്യമുള്ള വിഷയങ്ങളാണ് ചെയർപേഴ്സൺ കെ. പി. സുധ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
Share news