കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിന്
കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്കൂളിന്. ഏറെക്കാലത്തിനുശേഷം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന് ലഭിച്ച വിജയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിര കണ്ടത്തിൽ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

ചെങ്ങോട്ടുകാവിൽ നടന്ന ആഹ്ലാദ പ്രകടനത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ദീപക്, പ്രധാന അധ്യാപിക ഭവ്യ സായൂജ്, സ്കൂൾ കോഡിനേറ്റർ സത്യനാഥൻ, മാനേജർ പ്രമോദ് വി പി എന്നിവർ സംസാരിച്ചു.
