കെഎസ്യു സ്ഥാനാർത്ഥി കഞ്ചാവുമായി പിടിയിൽ
കോവളം: കെഎസ്യു സ്ഥാനാർത്ഥി കഞ്ചാവുമായി പിടിയിൽ. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെഎസ്യു സ്ഥാനാർഥിയായ സൂരജിനെയാണ് ഇലക്ഷൻ ദിവസം പൂവാർ പൊലീസ് പിടികൂടിയത്. ഇക്കണോമിക്സ് അസോസിയേഷൻ പ്രതിനിധിയായാണ് ഇയാൾ കെഎസ്യു പാനലിൽ മത്സരിച്ചത്. ഇലക്ഷനിൽ കെഎസ്യു പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്താണ് ഇയാളെ കഞ്ചാവുമായി പൂവാർ പരണിയം വഴിമുക്ക് ഭാഗത്തുനിന്ന് പൊലീസ് പിടികൂടിയത്.
