മീശപ്പുലിമലയ്ക്ക് അഴകായി നീലക്കുറിഞ്ഞി
മൂന്നാർ: കോടമഞ്ഞും മഴയും സൗന്ദര്യമൊരുക്കുന്ന മീശപ്പുലിമലയ്ക്ക് അഴകായി നീലക്കുറിഞ്ഞി. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി 2018ൽ രാജമലയിലും പൂത്തിരുന്നു. നീലക്കുറിഞ്ഞി സന്ദർശിക്കാൻ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന സമയത്താണ് പ്രളയം ഉണ്ടായത്. ഇതോടെ പൂക്കൾ നശിച്ചു.

രാജമലയിൽ നീലക്കുറിഞ്ഞി കാണാൻ അവസരം നഷ്‍ടപ്പെട്ടവർക്ക് കഴിഞ്ഞ വർഷം ശാന്തൻപാറ കള്ളിപ്പാറയ്ക്ക് സമീപം മലഞ്ചെരുവിൽ പൂത്ത നീലക്കുറിഞ്ഞി വിസ്‍മയ കാഴ്‍ചയായി. മൂന്നാറിൽനിന്ന് 20 കിലോമീറ്റർ അകലെ സൈലന്റ് വാലി എസ്റ്റേറ്റിലെത്തി 10 കിലോമീറ്റർ സഞ്ചരിച്ചാൽ മീശപ്പുലിമലയിലെത്താം.

കാഴ്ചക്കാരന്റെ മിഴികളും ഹൃദയങ്ങളും ഒരുമിപ്പിക്കുന്ന ചിരി കാണാൻ വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ട്. കൂടുതൽ സഞ്ചാരികൾ മീശപ്പുലിമലയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരമേഖല.

