മൂടാടിയിൽ തേങ്ങാക്കൂടക്ക് തീ പിടിച്ചു
മൂടാടിയിൽ തേങ്ങാക്കൂടക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് ഊരുപുണ്യകാവ് ക്ഷേത്രത്തിനു സമീപം നിട്ടൂളിതാഴ ഹംസയുടെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാ വാഹനം എത്തി വെള്ളം ഉപയോഗിച്ച് തീ അണച്ചു. ഏകദേശം മൂവായിരത്തി അഞ്ഞൂറോളം തേങ്ങ കത്തി നശിച്ചതായി കണക്കാക്കുന്നു.

രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ ശരത്ത് കെ. യുടെ നേതൃത്വത്തിൽ, ASTO പ്രമോദ് പികെ, ഗ്രേഡ്ASTO പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, ഇർഷാദ്, അരുൺ. രജീഷ്, നിധിൻരാജ്, റഷീദ് കെ പി, ഹോം ഗാർഡുമാരായ രാജേഷ് കെ പി, സുജിത്ത്, പ്രദീപ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
