KOYILANDY DIARY.COM

The Perfect News Portal

നവകേരള സദസ്സിന്റെ ബോർഡ് നശിപ്പിച്ചതിൽ പൂക്കാട് ടൗണിൽ സിഡിഎസ് പ്രതിഷേധം

ചേമഞ്ചേരി: ഇരുട്ടിന്റെ മറവിൽ നവകേരള സദസ്സിന്റെ ബോർഡ് നശിപ്പിച്ചതിൽ പൂക്കാട് ടൗണിൽ വൻ പ്രതിഷേധം. ചേമഞ്ചേരി ഗ്രാമപഞ്ചായത്തോഫീസിന് മുൻവശം നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ചേമഞ്ചേരി കുടുംബശ്രീ സി ഡി എസ് വെച്ച ബോർഡാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പൂക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, വൈസ് ചെയർപേഴ്സൺ ഷൈമ, ഗ്രാമപഞ്ചായത്തംഗം സന്ധ്യാ ഷിബു, ശാന്ത കളമുള്ളകണ്ടി, സുനിത പടിഞ്ഞാറയിൽ, ബിന്ദു മഠത്തിൽ എന്നിവർ നേതൃത്വം നൽകി.
Share news