പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു
കൊയിലാണ്ടി: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിച്ചു. പുളിയഞ്ചേരി (മുചുകുന്ന് (പിഒ) വി സുരേഷിനെയാണ് കോടതി അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും നൽകണം. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം. സുഹൈബ് ആണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമ പ്രകാരവുമാണ് ശിക്ഷ. പ്രതിയെ തവനൂർ ജയിലിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
