സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സംസ്കാര സാഹിതി കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. ശ്രീജിത് വിയ്യൂർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, സംസ്കാര സാഹിതി ജില്ലാ കൺവീനർമാരായ രാമകൃഷ്ണൻ മൊടക്കല്ലുർ, മുരളി കൂത്താളി, പി വി വേണുഗോപാൽ, മനോജ്, ചന്ദ്രൻ കയ്യിൽ, റീജ കെ വി തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാകാരൻമാരെ ആദരിച്ചു. സാഹിതി അംഗങ്ങൾ ഗാനമേള അവതരിപ്പിച്ചു.
