KOYILANDY DIARY.COM

The Perfect News Portal

പുരോഗമന കലാസാഹിത്യ സംഘം പയ്യോളി നോർത്ത് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ സദസ്സ് സംഘടിപ്പിച്ചു

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പയ്യോളി നോർത്ത് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ മതേതര വീട്ടുമുറ്റത്ത് സദസ്സ് സംഘടിപ്പിച്ചു. നാടകകൃത്ത് മേലടി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. പു ക സ മേഖല പ്രസിഡണ്ട് ഡോക്ടർ ആർ കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി.
ചന്ദ്രൻ മുദ്ര, റഫീഖ് പറോളിഎന്നിവർ സംസാരിച്ചു. സെക്രട്ടറി എം കെ രാജേന്ദ്രൻ പ്രാദേശിക ഗായകരുടെ ഗാനമേളയും ജയൻ മൂരാടിൻറെ ഏകപാത്ര നാടകവും അരങ്ങേറി. യൂണിറ്റ് പ്രസിഡണ്ട് കെ ഷൈജിൽ സ്വാഗതവും സെക്രട്ടറി കെ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
Share news