ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഏരിയാ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടന്നു
കൊയിലാണ്ടി: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഏരിയാ സമ്മേളനം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടന്നു. ദേശീയപാത വികസനത്തിൻറെ പേരിൽ എടുത്ത് മാറ്റപ്പെട്ട ഓട്ടോ ടാക്സി സ്റ്റാന്റുകൾ അടിയന്തര പ്രാധാന്യത്തോടെ പുനസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികാരികളോട് സമ്മേളനം പ്രമേയത്തോടെ ആവശ്യപ്പെട്ടു.

ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡണ്ട് പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ സോമശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ കെ മമ്മു, സി അശ്വിനിദേവ്, പ്രവീൺ കുമാർ എൻ എന്നിവർ സംസാരിച്ചു.

പഴയ കാല ഓട്ടോ ടാക്സി ഡ്രൈവർമാരെയും സി ഐ ടി യു മുൻ ജില്ലാ കമ്മറ്റി അംഗം എ എം മൂത്തോറനേയും വേദിയിൽ ആദരിച്ചു. ഭാരവാഹികൾ: പ്രസിഡണ്ട് സി. അശ്വിനിദേവ്, സെക്രട്ടറി എ സോമശേഖരൻ, ഖജാൻജി ഗോപി ഷെൽട്ടർ.
