കൊയിലാണ്ടി കൊല്ലത്ത് ആർ.എസ്.എസ് അക്രമം: ഡിവൈഎഫ്ഐ കൊല്ലം മേഖലാ നേതാക്കൾക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി കൊല്ലത്ത് ആർ.എസ്.എസ് അക്രമം: ഡിവൈഎഫ്ഐ കൊല്ലം മേഖലാ സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികൾക്ക് ഗുരുതര പരിക്ക് അൽപ്പം മുമ്പാണ് പിഷാരികാവ് ക്ഷേത്ര കവാടത്തിന് മുൻവശത്ത്നിന്നാണ് അക്രമം നടന്നത്. ആർ.എസ്.എസ്. ആണ് അക്രമത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ഡിവൈഎഫ്ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ് പ്രസിഡണ്ട് അർജുൻ, വിനു എന്നിവർക്കാണ് പിരിക്കേറ്റത്. മറ്റു രണ്ടുപേർക്കും പരിക്കേറ്റതായാണ് അറിയുന്നത്.

മാരകായുധങ്ങളുമായാണ് അക്രമം നടത്തിയത്. സുഹൃത്തിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അക്രമം ഉണ്ടായത്. നഞ്ചക്ക്, ഇരുമ്പ് പൈപ്പ് ഉൾപ്പെടെയുള്ള മാരാകായുധങ്ങളാണ് അക്രമത്തിന് ഉപയോഗിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പരിക്കേറ്റവരെ കൊയിലണ്ടി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ സിപിഐഎം കൊല്ലം ലോക്കൽ കമ്മിറ്റിയും, ഡിവൈഎഫ്ഐ കൊല്ലം മോഖലാ കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

