സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ലഹരി മാഫിയാ കേന്ദ്രമോ?
കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ലഹരി മാഫിയാ കേന്ദ്രമോ?. സംശയിക്കേണ്ട കഴിഞ്ഞ ദിവസം റവന്യൂ ജില്ല കായിക മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് കിട്ടിയത് 50 ഓളം സിറിഞ്ചും സൂചികളുമാണ്. കുട്ടികൾ ഉടൻതന്നെ ഇത് കായികാധ്യാപകരെ ഏൽപ്പിച്ചു. അതിൽ പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ സൂചികളാണ് ഉണ്ടായിരുന്നതെന്ന് ഏറെ ഞെട്ടിപ്പിക്കുന്നതാണ്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയാകളുടെ വിഹാര കേന്ദ്രംതന്നെയണ് കൊയിലാണ്ടി സ്റ്റേഡിയം എന്ന് നമുക്ക് അടിവരയിടാൻ സാധിക്കു. സംഭവം പോലീസിൻ്റെയും എക്സൈസിൻ്റെയും ശ്രദ്ധയിൽപ്പെടുത്തിയതായാണ് അറിയുന്നത്.

വിവിധ സ്കൂളുകളിൽ നിന്നും നൂറുകണക്കിന് കുട്ടികൾ കായിക ഇനങ്ങളിൽ ഇവിടെ നിന്ന് ദിവസേനയെന്നോണം പരിശീലനം നേടുന്നുണ്ട്. സ്റ്റേഡിയത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ അപരിചിതരായ ആളുകൾ സ്റ്റേഡിയത്തിൽ വന്നിരിക്കാറുണ്ട്. എക്സൈസിന്റേയും പോലീസിന്റേയും ഇടപെടൽ ആവശ്യമാണെന്നാണ് കായിക പരിശീലനം നടത്തുന്നവർ ആവശ്യപ്പെടുന്നത്. റെയിൽവെ സ്റ്റേഷനോടു ചേർന്നുള്ള ഇടവഴികളിലും മറ്റു സ്ഥലങ്ങളിലും ഇപ്പോൾ ലഹരിമാഫിയയുടെ ഇടപെടൽ ശക്തമാണ്. എല്ലാ സ്കൂൾ വിദ്യാർത്ഥികളെതന്നെയാണ് ഉന്നം വെക്കുന്നത്.
