സ്പോർട്സ് മാൻഷിപ്പ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ പയ്യോളി ബാർ അസോസിയേഷൻ വിജയിച്ചു
കൊയിലാണ്ടി: ലോക കപ്പ് ക്രിക്കറ്റിൻ്റെ ഭാഗമായി സ്പോർട്സ് മാൻഷിപ്പ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ പയ്യോളി ബാർ അസോസിയേഷൻ വിജയിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷനും, പയ്യോളി ബാർ അസോസിയേഷനും തമ്മിലായിരുന്നു മത്സരം. കൊയിലാണ്ടി സബ് ജഡ്ജ് വി.എസ്. വിശാഖ് മത്സരം ഉത്ഘാടനം ചെയ്തു.

പയ്യോളി ബാർ അസോസിയേഷൻ പ്ലെയർ അഡ്വ. അർഷാദാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്ലെയർ അഡ്വ. സാബിത്ത് മികച്ച ബാറ്റ്സ്മാനായും, പയ്യോളി ബാർ അസോസിയേഷൻ പ്ലെയർ ബിലാൽ മികച്ച ബൗളർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. സി എസ്. ജെതീഷ് ബാബു വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ അഡ്വ പി. ടി. ഉമേന്ദ്രൻ അധ്യക്ഷനായി. വിജയികൾക്കുള്ള ട്രോഫി പയ്യോളി ടീം ക്യാപ്റ്റൻ അഡ്വ പി പി ഹാഷിക്ക് ഏറ്റുവാങ്ങി. അഡ്വ. കെ അശോകൻ, അഡ്വ വി സത്യൻ, അഡ്വ. എ വിനോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്വ. പി. ജെതിൻ സ്വാഗതം പറഞ്ഞു.
