ഗരീബ് നവാസ് ആർട്ട് ഫെസ്റ്റ് “എൻടിൻ സെല്ലി” വർണ്ണ പൊലിമയോടെ പയ്യോളിയിൽ
പയ്യോളി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗരീബ് നവാസ് സ്റ്റുഡൻസ് അസോസിയേഷൻ ആർട്ട് ഫെസ്റ്റ് നടത്തി. സംഘാടകമികവ്കൊണ്ട് ആർട്ട് ഫെസ്റ്റ് ശ്രദ്ധേയമായി. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹബീബ് റഹ്മാൻ സുഹ്രി ഉസ്താദ് പ്രാർത്ഥന നടത്തി. ഹാഫിസ് സിയാദ് ഖിറാഅത്ത് ചൊല്ലി. ഹാഫിസ് നവാസ് സഖാഫി അധ്യക്ഷത വഹിച്ചു.

ഹാഫിസ് സർഫാസ് അദനി, യൂനുസ് മിസ്ബാഹി, ഹുസൈൻ ഹാജി, കമ്മന ഉമ്മർ ഹാജി, അസീസ് മാസ്റ്റർ, ഫത്താഹ് ഹാജി, സിറാജ് മാസ്റ്റർ, ഹനീഫ നെല്ലോളി, എം.സി. റഷീദ്, എന്നിവർ സംസാരിച്ചു. ഹാഫിസ് അജ്നാസ് മാഹിൻ സ്വാഗതവും ഹാഫിസ് മുബഷിർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർത്ഥികളുടെ കവിത, കഥ, പാട്ടു മത്സരങ്ങളും നടന്നു.
