KOYILANDY DIARY.COM

The Perfect News Portal

കളമശേരി സ്ഫോടനം; ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുന്നു

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുന്നു. പാലാരിവട്ടത്ത് സ്‌ഫോടകവസ്തു നിർമ്മിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ചാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തമ്മനത്തെ വീട്ടിലടക്കം കൂടുതല്‍ സ്ഥലങ്ങളിലാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. മാര്‍ട്ടിനെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ സ്‌ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടത്തി.

Share news