KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ തുറമുഖത്ത് അറ്റകുറ്റപ്പണിക്കിടെ കപ്പലിൽ സ്‌ഫോടനം; ഒരു തൊഴിലാളി മരിച്ചു

ചെന്നൈ തുറമുഖത്ത് അറ്റകുറ്റപ്പണിക്കിടെ കപ്പലിൽ സ്‌ഫോടനം. ഒരു തൊഴിലാളി മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കപ്പലിലെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് വിവരം.

ഒഡീഷയിൽ നിന്ന് എത്തിയ എണ്ണക്കപ്പലിലാണ് അപകടം. ഒക്ടോബർ 31 നാണ് ‘എംടി പാട്രിയറ്റ്’ എന്ന കപ്പൽ അറ്റകുറ്റപ്പണികൾക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ചത്. ചെന്നൈ തുറമുഖ സമുച്ചയത്തിലെ കോസ്റ്റൽ വർക്ക് പ്ലെയ്‌സിൽ പാർക്ക് ചെയ്തിരിക്കുന്ന കപ്പലിൽ നിന്ന് ഒരു ബോൾട്ട് നീക്കം ചെയ്യുന്നതിനിടെ സമീപത്തുള്ള ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിക്കുകയായിരുന്നു.

 

ജോലിയിൽ ഏർപ്പെട്ടിരുന്ന ചെന്നൈ തണ്ടയാർപേട്ട സ്വദേശി തങ്കരാജാണ് മരിച്ചത്. ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements
Share news