KOYILANDY DIARY.COM

The Perfect News Portal

തിക്കോടിയിൽ അടിപ്പാത വേണം: സമരം ശക്തമാകുന്നു

തിക്കോടി: തിക്കോടി ടൗണിൽ ദേശീയപാത വികസനത്തിൻ്റെ ഭാഗമായി അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു. രാഷ്ട്രീയ – സാമൂഹ്യ – സാംസ്കാരിക സംഘടനകളുടെ പിന്തുണയോടെ ഒരു വർഷത്തിലേറെയായി നടന്നുവരുന്ന പ്രതിഷേധ സമരങ്ങളിലും വൻ ബഹുജന പങ്കാളിത്തമാണ് ഉണ്ടാകുന്നത്.
കുടുംബശ്രീയും തൊഴിലുറപ്പ് തൊഴിലാളികളും സമരത്തിൽ അണിചേരുന്നു. 35-ാം ദിവസം നടന്ന റിലേ സത്യഗ്രഹ സമരത്തിൽ പഞ്ചായത്തിലെ 13 -ാം വാഡിലെ തൊഴിലുറപ്പ് തൊഴിലാളികളും അണിനിരന്നു. തൊഴിലുറപ്പ് മേറ്റ് ഷീബ, എം.കെ രവീന്ദ്രൻ, മമ്മു ദോഫാർ, വിജയൻ ചെട്ട്യാംങ്കണ്ടി എന്നിവർ സംസാരിച്ചു. CDS മെമ്പർ ഷാഹിദ പി.പി സമരം ഉൽഘാടനം ചെയ്തു.
Share news