കറണ്ട് ചാർജ് വർദ്ധനവിനെതിരെ ബിജെപി പന്തം കൊളുത്തി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു
ചേമഞ്ചേരി: അന്യായമായ കറണ്ട് ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ബിജെപി ചേമഞ്ചേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം പൂക്കാട് മാധവൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് അനിൽ കുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സജീവ് കുമാർ, ചേമഞ്ചേരി പഞ്ചായത്ത് വാർഡ് അംഗം രാജേഷ് കുന്നുമ്മൽ, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ജിതേഷ് കാപ്പാട്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് വിനോദ് കാപ്പാട്, SC മോർച്ച മണ്ഡലം പ്രസിഡണ്ട് രതീഷ് തൂവക്കോട് എന്നിവർ നേതൃത്വം നൽകി.

