വൈദ്യുതി ചാർജ് വർദ്ധന: ബി.ജെ.പി. കെ.എസ്ഇ.ബി. ഓഫീസ് മാർച്ച് നടത്തി
കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെ ബി.ജെ.പി. തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി കെ.എസ്ഇ.ബി. ഓഫീസ് മാർച്ചും ധർണയും നടത്തി. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ. മുരളീധരൻ്റെ അധ്യക്ഷതയിൽ നടന്ന ധർണ ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി. സത്യൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് എ. കെ. ബൈജു, പെൻഷനേഴ്സ് സംഘ് ജില്ലാ ജോ : സെക്രട്ടറി പി.പി. ബാലചന്ദൻ, ബ്ലോക്ക് പ്രസിഡണ്ട് ടി. ഭാസ്കരൻ മാസ്റ്റർ, ബി.ജെ.പി. വൈസ് പ്രസിഡണ്ട് കോരച്ചൻകണ്ടി ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സത്യൻ കാരേക്കാട്, കെ. ദാമോദരൻ നായർ, വി. പി. ബിജു, പി.വി. വിജീഷ് , പ്രജീഷ് എടക്കോട്ട് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് ജനറൽ സെകട്ടറി ടി. എൻ. വിശ്വനാഥൻ നന്ദിപറഞ്ഞു.

