ഗവർണറെ ഉപയോഗിച്ച് ബാക്ക് ഡോർ എൻട്രിക്ക് ബിജെപി ശ്രമിക്കുന്നു; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഗവർണറെ ഉപയോഗിച്ച് ബാക്ക് ഡോർ എൻട്രിക്കാണ് ബിജെപി ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ രീതിയുണ്ടെന്നും ബില്ലുകൾ ഒപ്പിടാതിരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ ബില്ലുകൾ ശരിയായ കാരണമില്ലാതെ ഒപ്പിടാതെയിരിക്കുന്നത് തെറ്റാണ്. ഇത് ലീഗ് മുമ്പും പറഞ്ഞിട്ടുണ്ട്. ഗവർണർമാർ ഭരണം നടത്തുന്നത് ശരിയല്ല. തെരഞ്ഞെടുത്ത സർക്കാരുകളാണ് ഭരണം നടത്തേണ്ടത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെല്ലാം ഈ പ്രവണതയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

