കേരള പിറവി ദിനത്തിൽ കെ.എസ്.എസ്.പി.എ വഞ്ചനാ ദിനം ആചരിച്ചു
കൊയിലാണ്ടി: കേരള പിറവി ദിനത്തിൽ കേരള സംസ്ഥാന സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി ട്രഷറിക്ക് മുൻപിൽ വഞ്ചനദിനം ആചരിച്ചു. പെൻഷൻകാരോട് സർക്കാർ കാണിക്കുന്ന അവഗണനക്കേതിരെ നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മുരളി തോറോത് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ല വനിതാ ഫോറം പ്രസിഡണ്ട് വാസന്തി, ടി.കെ. കൃഷ്ണൻ, ശിവദാസൻ വാഴയിൽ. ബാലൻ ഒതയോത്, സുധാകരൻ ശിവദം, പ്രേമ കുമാരി, വള്ളി പരപ്പിൽ, ഇന്ദിര ടീച്ചർ, അശോകൻ മാസ്റ്റർ, രാജഗോപാൽ, ശശികുമാർ പാലക്കൽ, പവിത്രൻ, ശ്രീധരൻ നായർ എന്നിവർ സംബന്ധിച്ചു.

