ശാസ്ത്രോത്സവം: ഫെറോ സിമൻ്റ് ഉപയോഗിച്ചുള്ള വിവിധ നിർമാണങ്ങൾ ഏറെ ശ്രദ്ധേ നേടി
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം പ്രോഫിറ്റബിൽ വിഭാഗത്തിൽ കുത്താളി വൊക്കേഷൻ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ ഫെറോ സിമൻ്റ് ഉപയോഗിച്ചുള്ള വിവിധ നിർമാണങ്ങൾ ഏറെ ശ്രദ്ധേ നേടി. ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മാണം നടത്തുന്നതിനെപ്പറ്റിയാണ് വിദ്യാർത്ഥികൾ ഡെമോ അവതരിപ്പിച്ചത്.

കരിക്കുലം ഇന്നോവേറ്റീവ് വിഭാഗത്തിലുള്ള വിദ്യാർത്ഥികളായ ആഷിൻ ഷാജി, അനൽ, ആയിഷ ഫർവിൻ, ഷിനാസ് ആഷ്ലിൻ, ആദിത്യൻ എന്നീ വിദ്യാർത്ഥികൾ നേതൃത്വം നൽകി.
