കേരള NGO അസോസിയേഷൻ ഇന്ദിരാ ഗാന്ധി അനുസ്മരണം നടത്തി
കേരള എൻ ജി ഒ അസോസിയേഷൻ സിവിൽ സ്റ്റേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ നടന്ന പരിപാടിയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. ജില്ലാ പ്രസിഡണ്ട് കെ പ്രദീപൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബ്രാഞ്ച് പ്രസിഡണ്ട് സജീവൻ പൊറ്റക്കാട് അധ്യക്ഷത വഹിച്ചു.

ബ്രാഞ്ച് സെക്രട്ടറി ശ്രീ സന്തോഷ് പി. കെ ട്രഷറർ ശ്രീ. നിഷാന്ത് കെ. ടി എന്നിവർ പരിപാടിയിൽ സംസാരിച്ചു. ബ്രാഞ്ച് ഭാരവാഹികളായ മനോജ് കുമാർ പി, രമേശൻ, പ്രേംലാൽ പി, ബിന്ദു പി, പ്രഗിൽ സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
