KOYILANDY DIARY.COM

The Perfect News Portal

മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുടുംബസംഗമം ‘തഖ് വിയ’ 2023 ടി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു

അത്തോളി: മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച കുടുംബസംഗമം ‘തഖ് വിയ’ 2023 ടി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഫൈസൽ ഏറോത്ത് അധ്യക്ഷത വഹിച്ചു. ‘വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ’ സംസ്ഥാനതല കാമ്പയിൻ പ്രചരണത്തിൻ്റെ ഭാഗമായാണ് അത്തോളി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കുടുംബസംഗമം ‘തഖ് വിയ’ 2023 സംഘടിപ്പിച്ചത്. എം. പി മുനീർ ദാരിമി പ്രാർത്ഥന നടത്തി.
മുസ്ലിം ലീഗിൽ ചേർന്ന അബ്ദുൽ ലത്തീഫ് കേയക്കണ്ടിയെ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എം. സി ഉമ്മർ ഹരിത പതാക കൈമാറി സ്വീകരിച്ചു. ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് ഷാൾ അണിയിച്ചു. കെ. പി മുഹമ്മദലി, അഡ്വ. ആദിൽ അബ്ദുൽ അസീസ് കമ്മോട്ടിൽ, ഡോ. സി.കെ സ്വാതി കീർത്തന, നഫീസ കുട്ടോത്ത്, ഗഫൂർ കുട്ടോത്ത്, സക്കീന പുതിയോട്ടിൽ എന്നിവരെ സി. കെ മുഹമ്മദ്, കാഞ്ഞിരോളി മുഹമ്മദ് കോയ, സി. കെ അബ്ദുറഹിമാൻ, സി. കെ ജമീല, കെ. എം തൻസീൽ, റുഖിയ ജിദ്ദ കോട്ടേജ് എന്നിവർ ആദരിച്ചു.
ഫലസ്തീൻ ഐക്യദാർഢ്യ ഒപ്പു സമർപ്പണം മണ്ഡലം ലീഗ് പ്രസിഡണ്ട് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. ഹസീം ചെമ്പ്ര, അഡ്വ. ഫാത്തിമ തെഹ് ലിയ പ്രഭാഷണം നടത്തി. എ. പി അബ്ദു റഹിമാൻ, കെ.എ.കെ ഷമീർ, വി.എം സുരേഷ് ബാബു, പി.എച്ച് ഷമീർ, സി.കെ ഷക്കീർ, സിറാജ് ചിറ്റേടത്ത്, കെ.ടി.കെ ഹമീദ്, ബി.വി ഷറീന, റംല പയ്യം പുനത്തിൽ, എ.എം സരിത, റഷീദ ഷാനവാസ്, അബ്ദു റസാഖ് അബ്ദുല്ല കേളോത്ത്, മമ്മു ഷമ്മാസ്, സി.കെ ഹാരിസ് എന്നിവർ പ്രസംഗിച്ചു. ഗഫൂർ കുറ്റ്യാടി, ഷാഹിദ് പാണൻകണ്ടി നയിച്ച ഇശൽ വിരുന്നും അരങ്ങേറി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാഫർ കൊട്ടാരോത്ത് സ്വാഗതവും ട്രഷറർ എ. കെ നദീർ നന്ദിയും പറഞ്ഞു.
Share news