പലസ്തിൻ ഐക്യദാർഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തിൻ ഐക്യദാർഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി. DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

DCC ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ, ഇ. അശോകൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ടി.യു സൈനുദ്ദീൻ, ചുക്കോത്ത് ബാലൻ നായർ, ടി.കെ.ഗോപാലൻ, കുറുമയിൽ ബാബു മാസ്റ്റർ, കെ.കെ ദാസൻ, കെ.പി സുലോചന ടീച്ചർ, സവിത നിരത്തിൻ്റെ മീത്തൽ, കെ. ജലജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. കെ. പി സ്വപ്നകുമാർ സ്വാഗതവും കെ.എം വേലായുധൻ നന്ദിയും പറഞ്ഞു.
