കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചു
കൊച്ചി: എറണാകുളം കളമശേരിയിൽ സ്ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. രാവിലെ നടന്ന സർവകക്ഷി യോഗത്തിന് ശേഷം കളമളേരിയിലെത്തിയ മുഖ്യമന്ത്രി അപകടം നടന്ന സമ്ര കൺവെൻഷൻ സെൻററാണ് ആദ്യം സന്ദർശിച്ചത്. തുടർന്ന് മുഖ്യമന്ത്രി കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി.

ഡിജിപി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, വീണാ ജോർജ്, പി രാജീവ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

