കെ.എഫ്.എ അക്കാദമിക് ഫൈനൽ ഇന്ന് വൈകീട്ട് 4ന്
കൊയിലാണ്ടി: സെമീ ഫൈനൽ പൂർത്തിയായി. ഇന്ന് കെ.എഫ്.എ അക്കാദമിക് ഫുട് ബോൾ ഫൈനൽ മത്സരം കൊയിലാണ്ടിയിൽ നടക്കും. കോഴിക്കോട് ജില്ല ഫുട്ബോൾ അസോസിയേഷൻ കെ എഫ് എ അക്കാദമി യൂത്ത് ചാമ്പ്യൻഷിപ്പ് 2023 അണ്ടർ 17 വിഭാഗം മത്സരങ്ങളുടെ സെമീ ഫൈനൽ പൂർത്തിയായി. ഇന്ന് 4 മണിക്ക് ഫൈനൽ മത്സരം കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കും.

സെമിഫൈനലിൽ ആദ്യ മത്സത്തിൽ എച്ച് എം സി എ ഗോകുലം ഒന്നിനെതിരെ നാലു ഗോളുകൾക്ക് കടത്തനാട് രാജാസ് അക്കാദമിയെ പരാജയപ്പെടുത്തി. കൊയിലാണ്ടി നഗരസഭ കൗൺസിലർ മനോജ് പയറ്റുവളപ്പിൽ, മുൻ യൂണിയൻ ബാങ്ക്, മഹാരാഷ്ട്ര താരം ഋഷിദാസ് കല്ലാട്ട് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കേരള ഫുട്ബോൾ അസോസിയേഷൻ സെൻട്രൽ കൗൺസിൽ അംഗം അശോകൻ സി കെ അനുഗമിച്ചു.

രണ്ടാമത്തെ മത്സരത്തിൽ എസി മിലാൻ സ്കോർ ലൈൻ ടൈഗേർസിനെ പരാജയപ്പെടുത്തി. കൊയിലാണ്ടി നഗരസഭ കൗൺസിലർ എ ലളിത കളിക്കാരെ പരിചയപ്പെട്ടു. കെ ടി വിനോദ്കുമാർ അനുഗമിച്ചു.
