KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ – ആലപ്പുഴ ട്രെയിൻ 13 മണിക്കൂർ വൈകി; യാത്ര മുടങ്ങിയയാൾക്ക് റെയിൽവെ 60000 രൂപ നൽകണം

കൊച്ചി: ചെന്നൈ – ആലപ്പുഴ ട്രെയിൻ 13 മണിക്കൂർ വൈകി. യാത്ര മുടങ്ങിയയാൾക്ക് റെയിൽവെ 60000 രൂപ നൽകണം. യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്‌ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷൻറെ ഉത്തരവ്. എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് അറുപതിനായിരം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ചത്. 30 ദിവസത്തിനകം ദക്ഷിണ റെയില്‍വേ തുക കൈമാറണമെന്നും ഉത്തരവില്‍ നിര്‍ദേശം.

ബോഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡെപ്യൂട്ടി മാനേജറായ കാര്‍ത്തിക് മോഹനാണ് പരാതിക്കാരന്‍. ചെന്നൈയില്‍ നടന്ന കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈ – ആലപ്പി എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ് തു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ 13 മണിക്കൂര്‍ വെകിയാണ് ഓടുന്നതെന്ന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് കമ്പനി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

 

ഈ സാഹചര്യത്തിലാണ് കാര്‍ത്തിക് ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചത്. പരാതിക്കാരന്‍ യാത്രയുടെ ഉദ്ദേശം മുന്‍കൂട്ടി അറിയിച്ചില്ലെന്നും അതിനാലാണ്, കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് എന്ന വിചിത്ര വാദം ഉന്നയിച്ചാണ് പരാതിയെ റെയില്‍വേ പ്രതിരോധിക്കാന്‍ ശ്രമിച്ചത്.

Advertisements
Share news