കൊയിലാണ്ടിയിൽ ഇന്ന് പുലർച്ചെ ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി: ട്രെയിൽ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. ഇന്ന് പുലർച്ചെ 4 മണിക്ക് ബപ്പൻകാട് റെയിൽവെ ട്രാക്കിലാണ് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചത്. ഏകദേശം 40 വയസ് തോന്നിക്കും. വലതുകാൽ ആദ്യമേ ഇല്ല. 152 സെ.മീ. ഉയരം. വെളുത്ത നിറം, താടിയും, മീശയും ഉണ്ട്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ടി.യാനെപ്പറ്റി എന്തെങ്കിലും സൂചന ലഭിച്ചാൽ 04962620236, 97464012 50 എന്ന നമ്പറിലേക്ക് ബന്ധപ്പെടണമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

