നന്തി മേഖലയിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി
കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ നന്തി മേഖലയിൽ നിന്ന് പമ്പ് സെറ്റ് മോഷ്ടിക്കുന്ന പ്രതിയെ കൊയിലാണ്ടി പോലീസ് പിടികൂടി. നന്തി വളയിൽ ബീച്ച് സ്വദേശി സിനാൻ (19) നെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 4 മാസക്കാലമായി നന്തി മേഖലയിൽ ആളില്ലാത്ത വീടുകളും, സ്ഥാപനങ്ങളിലും കേന്ദ്രീകരിച്ച് നിരവധി പമ്പ് സെറ്റുകളായിരുന്നു മോഷണം പോയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് പ്രതി വലയിലാകുന്നത്. എന്നയാളെ പിടികൂടിയത്. ഇയാൾ മോഷ്ടിച്ച പമ്പ് സെറ്റുകൾ നന്തിയിലെ ആക്രിക്കടയിൽ നിന്ന് കണ്ടെടുത്തു. ഇയാളുടെ കൂട്ടു പ്രതികൾക്കായി ഊർജ്ജിതമായ അന്വേഷണം തുടങ്ങി.


കൊയിലാണ്ടി ഇൻസ്പെക്ടർ ബിജു എം.വി, എസ്.ഐ അനീഷ് എ, പി.എം ശൈലേഷ് എ.എസ്.ഐ. വിനോദ്, എസ് സി പി ഒ, വിജുവാണിയംകുളം, വിവേക് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അനേഷിക്കുന്നു.

