പിഷാരികാവിൽ എ.വി. ശശികുമാറും സംഘവും അവതരിപ്പിച്ച “സംഗീത പുഷ്പാഞ്ജലി” ശ്രദ്ധേയമായി.
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര നവരാത്രി മഹോത്സവത്തിൽ, കാലത്ത് എ.വി. ശശികുമാറും സംഘവും അവതരിപ്പിച്ച “സംഗീത പുഷ്പാഞ്ജലി” ശ്രദ്ധേയമായി. ഹൃദയഹാരിയായ ഭക്തി ഗീതങ്ങൾ ഇഴ ചേർത്ത ഗാനോപഹാരം ശ്രവിക്കാൻ സംഗീതാസ്വാദകരുടെ വൻ നിരയുമുണ്ടായിരുന്നു. ശശികുമാറിനൊപ്പം ബബിന അനിൽകുമാർ, ആരഭി, മോണിക്ക, അദ്വൈതശ്രീ, സുനിൽകുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

അനിൽകുമാർ മന്ദമംഗലം, ബാബു, പ്രശാന്ത്, സുരേഷ് ബാബു എന്നിവർ ഓർക്കസ്ട്ര നയിച്ചു. പരിപാടിക്ക് ശേഷം, ഗായകനും കവിയും സംഗീത സംവിധായകനുമായ എ.വി. ശശികുമാറിനെ ശ്രീപിഷാരികാവ് ട്രസ്റ്റി കീഴയിൽ ബാലൻ നായർ ഉപഹാരം നൽകി ആദരിച്ചു.
