മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു
മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രം നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. ശ്രീ കോവിലകം ക്ഷേത്ര തിരുസന്നിധിയിൽ പ്രശസ്ത വാദ്യകലാകാരൻ ശശിമാരാരുടെ ശിക്ഷണത്തിൽ മുചുകുന്ന് ശ്രീ കോട്ട കോവിലകം കലാക്ഷേത്രത്തിൽ നിന്നാണ് അരങ്ങേറ്റം നടന്നത്.

ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കോവിലകം സന്നിധിയിൽ ഭക്തിഗാനസുധ, ഒക്ടോബർ 23 മഹാനവമി ദിനത്തിൽ കോമരം കൂടിയ വിളക്ക്, ഒക്ടോബർ 24 വിദ്യാരംഭം, തേങ്ങയേറും കളമെഴുത്തും പാട്ടും. ഒക്ടോബർ 25ന് ഭഗവതി പാട്ട്. ഒക്ടോബർ 26 ന് കോവിലകം ക്ഷേത്രത്തിൻറെ നടപ്പന്തൽ പ്രവർത്തി ഉദ്ഘാടനം കാലത്ത് പതിനൊന്നിനും ഒരു മണിക്കുമുള്ള ശുഭമുഹൂർത്തത്തിൽ.

