കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25, 26 തിയ്യതികളിൽ ജി എച്ച് എസ് എസ് പന്തലായനിയിൽ
കൊയിലാണ്ടി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബർ 25, 26 തിയ്യതികളിൽ ജി എച്ച് എസ് എസ് പന്തലായനിയിൽ വെച്ച് നടക്കുകയാണ്. ശാസ്ത്രോത്സവത്തിൻറെ ലോഗോ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക എം.കെ. ഗീത അധ്യക്ഷത വഹിച്ചു. ഷാജി.എൻ. ബലറാം, സുരേഷ് ബാബു എ.കെ, ശ്രീഷു കെ.കെ, അവിനാഷ് ജി.എസ്, മനോജ് കെ.കെ, രജിത് എ, രൂപേഷ് കുമാർ എം, കൃഷ്ണദാസ്, വിനോദ് എൻ.പി എന്നിവർ സംസാരിച്ചു.
