തൊഴിലാളി കൂട്ടായ്‌മ സംഘടിപ്പിച്ചു
കോഴിക്കോട്: തൊഴിലാളി കൂട്ടായ്‌മ സംഘടിപ്പിച്ചു. ‘വർഗീയതക്കെതിരെ വർഗ ഐക്യം’ മുദ്രാവാക്യമുയർത്തി ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തൊഴിലാളി കൂട്ടായ്‌മ സെക്കുലർ സ്‌ട്രീറ്റ് സംഘടിപ്പിച്ചു. സ്‌റ്റേഡിയം പരിസരത്ത് സിപിഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്‌ഘാടനം ചെയ്തു.എൽ രമേശൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ ജനറൽ സെക്രട്ടറി ആർ വി ഇക്‌ബാൽ, ടി എസ് ജയ്‌സൺ, സി ആർ വിജയചന്ദ്രൻ, വി ഇസ്‌ഹാബ്, പി എസ് ബഷീർ, പി കെ സുധീഷ്, കെ വി പ്രമോദ്, പി നാരായണൻ, ടി കെ ശശി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് പഴയ കച്ചവടക്കാരെ ആദരിച്ചു. കെ പ്രദീഷ് സ്വാഗതം പറഞ്ഞു.
