KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ശ്രീ അഘോര ശിവ ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നവരാത്രി ആഘോഷിക്കുന്നു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവ ക്ഷേത്രത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിക്കുന്നു. ദിവസവും രാവിലെ വിശേഷാൽ പൂജകളും വൈകീട്ട് ദീപാരാധനയും നിറമാലയും ഉണ്ടായിരിക്കുന്നതാണ്. 21 ന് ശനിയാഴ്ച വൈകീട്ട് 6.45 നു പ്രഭാകരൻ & പാർട്ടി അവതരിപ്പിക്കുന്ന ഭജനാമൃതം.

22 നു വൈകീട്ട് ഗ്രന്ഥം വെയ്പ്.’ 5.30ന് അർച്ചന പുത്തലത്ത് അവതരിപ്പിക്കുന്ന ഭക്തിഗീതങ്ങൾ. 7 മണിക്ക് കൃഷ്ണദാസ് കീഴരിയൂരിൻ്റെ പ്രഭാഷണം. 23 നു വൈകീട്ട് 6.45 മുതൽ ഭരതാഞ്ജലി പെർഫോമൻസ് ആർട്ട്സ് കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ’. 24 നു വിജയദശമി ദിവസം രാവിലെ സരസ്വതീപൂജ. തുടർന്നു ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം.

Share news