KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് നാലമ്പല നവീകരണം ഫണ്ട് സമാഹരണ ഉദ്ഘാടനം വെള്ളിയാഴ്ച

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് നാലമ്പല നവീകരണം ഫണ്ട് സമാഹരണ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുമെന്ന് നവീകരണ കമ്മിറ്റി. പിഷാരികാവ് ക്ഷേത്രത്തിൽ ഏകദേശം അഞ്ച് കോടി ചിലവിലാണ് നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നത്. ഫണ്ട് സമാഹരണത്തിൻറെ ഉദ്ഘാടനം 20ന് വെള്ളിയാഴ്ച കാലത്ത് ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കും. നാലമ്പല നവീകരണ കമ്മിറ്റി യോഗത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ അധ്യക്ഷത വഹിച്ചു.
കമ്മിറ്റി രക്ഷാധികാരികളായ ഇ.എസ് രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ ടി.കെ. രാധാകൃഷ്ണൻ, ട്രസ്റ്റിമാരായ ഇളയിടത്ത് വേണുഗോപാൽ, കീഴയിൽ ബാലൻ, മുണ്ടക്കൽ  ഉണ്ണികൃഷ്ണൻ നായർ, സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ശ്രീപുത്രൻ തൈക്കണ്ടി, ബാലകൃഷ്ണൻ അരിക്കുളം, എക്സിക്യൂട്ടീവ് ഓഫിസർ ജഗദീഷ് പ്രസാദ്, തൈക്കണ്ടി രാമദാസ്, അക്ലിക്കുന്നത്ത് ശ്രീജിത്ത്, ഓട്ടൂർ പ്രകാശ്‌, രാജൻ അച്ചിവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
Share news