മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല
കൊയിലാണ്ടി: ഹാർബർ പരിസരത്ത് സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉദ്ദേശം 65 വയസ്സ് പ്രായം, 159 സെ.മീ ഉയരം ഇരുനിറം. 40 വർഷത്തോളമായി കൊയിലാണ്ടി ഹാർബറിൽ ചുമട്ട് .തൊഴിലാളിയാണെന്ന് അറിയുന്നു,

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുകയാണങ്കിൽ സി.ഐ യുടെ മൊബൈൽ നമ്പർ 9497 987 193, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ 0496 262 o 236 നമ്പറിലോ അറിയിക്കുക. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
