KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പലചരക്ക് കടയിൽ മോഷണം

കൊയിലാണ്ടി: ഈസ്റ്റ് റോഡിലെ എം. രവീന്ദ്രൻ്റെ പല ചരക്ക് കടയിൽ മോഷണം പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സിഗരറ്റ്, ലോട്ടറി ടിക്കറ്റ്, പണം ഉൾപ്പെടെ കവർന്നിട്ടുണ്ട്. സമീപത്തുള്ള കടയിലും പൂട്ട് തകർത്ത് മോഷണം നടത്തിയിരുന്നു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സ്ഥലത്തെത്തി രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇവിടെ സി.സി.ടി.വി ക്യാമറ സ്ഥാപിക്കണമെന്ന പോലീസിൻ്റെ ആവശ്യം നടപ്പിലാക്കുമെന്ന് വ്യാപാരി നേതാക്കൾ പറഞ്ഞു. കെ.പി. ശ്രീധരൻ, എ.കെ. ജിതേഷ്, എൻ. ഷറഫുദ്ദീൻ, ഐശ്വര്യ ചന്ദ്രൻ, എം. ശശീന്ദ്രൻ, പി. ജിഷ, വി.പി. ബഷീർ, വി.പി.അജീഷ് എന്നിവരും സംബന്ധിച്ചു.
Share news