KOYILANDY DIARY.COM

The Perfect News Portal

സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നടക്കുന്ന ഗൂഡാലോചനക്കതിരെ അണിനിരക്കണം

കൊയിലാണ്ടി: സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നടക്കുന്ന ഗൂഡാലോചനക്കതിരെ അണിനിരക്കണമെന്ന് കെ.സി.ഇ.യു കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം ഇന്ന് സമാപിക്കും. സാമ്പത്തിക രംഗത്ത് ബദൽ സങ്കേതം എന്ന നിലയിൽ രാജ്യത്തിന് മാതൃകയായി പ്രവർത്തിച്ചു വരുന്ന സഹകരണ പ്രസ്ഥാനത്തെ തകർത്തെറിയാൻ നടക്കുന്ന ഗൂഡാ ലോചനയ്ക്കെതിരെ മുഴുൻ സഹകാരികളും ജനാധിപത്യ വിശ്വാസികളും യോജിച്ച് അണി നിരക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെടുന്നു. സമ്മേളനം ഇന്ന് സമാപിക്കും.
പുത്തൻ സാമ്പത്തിക നയത്തിന്റെ ആവിർഭാവത്തോടെ തന്നെ പൊതുമേഖല സംവി ധാനങ്ങളെ ആകെ തുടച്ചു നീക്കാൻ ഭരണ വർഗ്ഗങ്ങൾ അണിയറയിൽ ആരംഭിച്ച ഗൂഡനീക്ക ങ്ങൾ ഇന്ന് മറനീക്കി പുറത്തുവന്ന് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സഹക രണ പ്രസ്ഥാനത്തെ കുഴിച്ചു മൂടാനുളള പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പ്രകാശ് ബക്ഷി റിപ്പോർട്ട്, ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതി, അനർഹമായി ഇൻകം ടാക്സ് അടിച്ചേൽപ്പിക്കാനുള്ള നീക്കം, ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന കൽപ്പന കൾ തുടങ്ങി സഹകരണ പ്രസ്ഥാനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന നിരവധി പ്രവർത്ത നങ്ങളാണ് ഭരണകൂടങ്ങൾ നടത്തിയത്.
നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതോടെ മൾട്ടസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ നിധി കമ്പിനികളും വ്യാപകമായി ആരംഭിച്ച് സഹകരണ മേഖലയയിൽ പ്രതിസന്ധി സൃഷ്ടിക്കാനാണ് തയ്യാറായയത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തതങ്ങളെ കാറ്റിൽ പറത്തി സംസ്ഥാനവിഷയമായ സഹകരണ മേഖലയിൽ പുതിയ നിയമ ഭേദഗതികൾ കൊണ്ടുവന്ന് കേന്ദ്രഭരണകൂടത്തിന് മുന്നിൽ തളച്ചിട്ട് ബിജെപിക്ക് സമ്പൂർണ്ണ ആധിപത്യം നേടിയെടുക്കാനുള്ള സൂത്രപണികളാണ് അരങ്ങേറികൊണ്ടിരിക്കൊണ്ടിരിക്കുന്നത്.
നോട്ട് നിരോധന കാലത്ത് സഹകരണ മേഖലയ്ക്കെതിരായി വ്യാപകമായ കളളപ്രചാരണങ്ങൾ നടത്തി വിശ്വാസ്യത തകർക്കാനുള്ള ശ്രമം നടത്തിയെങ്കിലും കേരള ജനത സഹകരണ പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്തു നിർത്തി കവചം തീർക്കുകയു ണ്ടായി. ഇവിടെ ഹിഡൻ അജണ്ടകൾ തകർന്ന ബിജെപി പ്രതികാര ബുദ്ധിയോടെ പുതിയ കോടാലി കൈ ഉയർത്തുകയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
ഇപ്പോൾ കരുവണ്ണൂർ ബാങ്കിന്റെ പ്രശ്നം ഉപയോഗപ്പെടുത്തി ഇഡിയെ ഉപയോഗിച്ച് ബിജെപി സർക്കാർ സഹകരണ മേഖലയിൽ അഴിഞ്ഞാടുകയാണ്. കരുവണ്ണൂരിൽ കേരള സർക്കാറും സഹകരണ വകുപ്പും അന്വേഷണം ശരിയായ നിലയിൽ നടത്തുകയും കുറ്റവാ ളികളെ നിയമത്തിന്റെ മുമ്പിൽ എത്തിക്കുകയും സ്വത്ത് കണ്ടുകെട്ടുന്ന നടപടികൾ ഉൾപ്പെടെ ഊർജ്ജിതമായി മുന്നോട്ടു പോയിരുന്നു. സഹകരണ മേഖലയിലെ ഒരു ക്രമരഹിതമായ നട പടിയെയും നമ്മുടെ യൂണിയനോ സർക്കറോ അംഗീകരിക്കില്ല. ഒരു നിക്ഷേപകനും പണം നഷ്ടപ്പെട്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെയും സഹകരണ വകുപ്പിന്റെയും ഇച്ഛാശക്തിയോടെയുള്ള പ്രതികരണം സഹകരണമെഖലയ്ക്ക് ആത്മവിശ്വാസം പകർന്നിരുന്നു.
സുതാര്യ മായ നിലയിൽ അന്വേഷണം പുരോഗമിക്കുന്നതിനടയിൽ ഇഡി അന്വേഷണം ഏറ്റെടുക്കുക യും ഒരു കൂട്ടം മാധ്യമങ്ങളും ബിജെപിയും യൂഡിഎഫിലെ ഒരു വിഭാഗം നേതാക്കളും ഒരു കോക്കസായി ചേർന്ന് പുകമറ സൃഷ്ടിക്കുകയാണ്. ഇഡിയെന്നാൽ ബിജെപിയുടെ ‘ഇലക്ഷൻ ഡ്യൂട്ടി’ ഉദ്യോഗസ്ഥരാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് പിന്നീട് നാടകങ്ങൾ അരങ്ങേറിയത്. ഇത് യാതൃശ്ചികമാണെന്ന് കരുതാനാവില്ല. 2024 പാർലമെന്റ് തെര ഞ്ഞെടുപ്പിന് കളം ഒരുക്കലാണ് ഇവിടെ നടക്കുന്നത്. അതോടൊപ്പം മലയാളിയുടെ സ്പന്ദ നമായ സഹകരണത്തെ തകർക്കലും അവർ ലക്ഷ്യമിടുന്നു. ഇതു വഴി കേരളത്തിലെ ഇടതു പക്ഷെ കരുത്തിനെ ദുർബലപ്പെടുത്തുക എന്ന വൻ ഗൂഡാലോചയും ഉണ്ട്.
16255 സഹകരണ സംഘങ്ങളിൽ 1.5% സംഘങ്ങൾ മാത്രമാണ് പരാതികൾക്ക് ഇടയായിട്ടുളളത്. ഈ മേഖലയിലെ ഏത് ചെറിയ ന്യൂനതകളെയും സർവ്വശക്തിയും ഉപയോഗിച്ച് എതിർത്തു വരുന്നുണ്ട്. കുറ്റകൃത്യങ്ങൾക്കെതിരെയുളള അതിശക്തമായ നിയമഭേദഗതികളാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ നിയമസഭയിൽ പാസാക്കിയിട്ടുള്ളത്. സഹകരണ പ്രസ്ഥാനത്തിന്റെ അടിവേര് പിഴുതെറിയുമെന്ന പ്രതിജ്ഞ ബിജെപി-യുഡിഎഫ് മാധ്യമ കൂട്ടുകെട്ടിനെതിരെ സഹകാരികളുടെ കൂട്ടായ്മ വളർത്തേണ്ടതുണ്ട്. സഹകരണ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്കാനാവണം. ഇഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Share news