തണൽ ഡയാലിസിസ് സെൻ്ററിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ ഒരു നാട് മുഴുവൻ ഒരുമിച്ചു
അരിക്കുളം: പാറകുളങ്ങരയിൽ പ്രവർത്തിക്കുന്ന നന്മ തണൽ ഡയാലിസിസ് സെൻ്ററിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ ഒരു നാട് മുഴുവൻ ഒരുമിച്ചു. വിഭവ സമാഹരണത്തിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്ത് പത്താം വാർഡിലെ മുഴുവൻ വീടുകളിലും വിവിധ സ്കോഡുകളുടെ നേതൃത്വത്തിൽ തണലിന്റെ ലഘുലേഖ വിതരണം ചെയ്ത് കൊണ്ട് സമാഹരിച്ച ഫണ്ട് വാർഡ് മെമ്പർ ബിനി കെ. തണൽ ഭാരവാഹികളായ പി. മജീദ് മാസ്റ്റർ. വി.കെ. സലീം. എന്നിവർക്ക് കൈമാറി.

യോഗത്തിൽ. വി.വി.എം. ബഷീർ മാസ്റ്റർ ആദ്യക്ഷത വഹിച്ചു . പി. ചാത്തു. പി.കെ.എം. നവാസ്. തങ്കമണി. സി. ബഷീർ. സി.എം. യസീറ, ടി. മുഹമ്മദ് കാസിം, എം.എ. എന്നിവർ സംസാരിച്ചു.



