KOYILANDY DIARY.COM

The Perfect News Portal

തുറയൂരിൽ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്തി

തുറയൂർ’: തുറയൂരിൽ കർഷകർക്ക് സൗജന്യമായി മണ്ണ് പരിശോധന നടത്തി. തുറയൂർ ഗ്രാമപഞ്ചായത്തിൻറെയും കൃഷിഭവൻറെയും സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലബോറട്ടറി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ തുറയൂരിൽ കർഷകർക്ക് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് നടത്തി. അസി. സോയിൽ കെമിസ്റ്റ് സ്മിതാ നന്ദിനിയ്ക്ക് മണ്ണ് സാമ്പിൾ നൽകിക്കൊണ്ട് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അധ്യക്ഷത വഹിച്ചു. 
സാമൂഹ്യ സാംസ്കാരിക കാർഷിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഈ മാസം 25 വരെ കർഷകർക്ക് മണ്ണ് സാമ്പിളുകൾ കൃഷിഭവനിൽ എത്തിക്കാമെന്ന് അറിയിപ്പും കൊടുത്തു. കൃഷി ഓഫീസർ വിജയലക്ഷ്മി സ്വാഗതവും കൃഷി അസി. വിജില വിജയൻ നന്ദിയും പറഞ്ഞു. 
Share news