KOYILANDY DIARY.COM

The Perfect News Portal

ബസില്‍ വിദ്യാർത്ഥിനിയോട്‌ അപമര്യാദയായി പെരുമാറി; ഹാസ്യതാരം ബിനു ബി കമല്‍ റിമാൻഡിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാർത്ഥിനിയോട്‌ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹാസ്യതാരം ബിനു ബി കമല്‍ റിമാൻഡിൽ. വട്ടപ്പാറ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത ബിനുവിനെ നെടുമങ്ങാട്‌ കോടതിയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌.

ബുധനാഴ്‌ച വൈകുന്നേരമാണ് കേസിനാസ്‌പ‌ദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലേക്കുള്ള യാത്ര‌യ്‌ക്കിടെ ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് ഇരയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ പരാതിക്കാരി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസില്‍ നിന്നിറങ്ങി ഓടിയ ബിനുവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.

 

Share news