നിസ്സംഗത നിലപാടായി മാറുന്നതാണ് വലിയ അപകടം: ഡോ. ആർ കെ സതീഷ്
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മതനിരപേക്ഷ സർഗ്ഗ സദസ്സ് നടന്നു. മേഖല സെക്രട്ടറി മധു കിഴക്കയിൽ സദസ്സ് ഉദ്ഘാടനം ചെയ്തു. കുറവങ്ങാട് സാംസ ലൈബ്രറിയിൽ യൂണിറ്റ് പ്രസിഡണ്ട് ആർ കെ ദീപയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പയ്യോളി മേഖല പ്രസിഡണ്ട് ഡോ. ആർ കെ സതീഷ് മുഖ്യ പ്രഭാഷണം നടത്തി.

നിലവിലുള്ള ഇന്ത്യയുടെ സങ്കീർണവും ഭീതിതവുമായ സാമൂഹ്യ രാഷ്ട്രീയ പാശ്ചാത്തലത്തിൽ നിസ്സംഗത നിലപാടായി മാറുന്നതാണ് വലിയ അപകടമെന്ന് അദ്ധേഹം പറഞ്ഞു. മധു ഫോക് ലോർ കവിത അവതരിപ്പിച്ചു. മേഖല കമ്മിറ്റിഅംഗം എം സുധീഷ് ആശംസ അറിയിച്ചു. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ഡോ. ലാൽ രഞ്ജിത് സ്വാഗതവും എം എം ചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.





